Latest Updates

ഉത്തരാഖണ്ഡിലെ ഹിമാലയത്തില്‍ 22,850 അടി ഉയരത്തില്‍ കനത്ത മഞ്ഞ്വീഴ്ച്ചയ്ക്കിടെ  യോഗ ചെയ്ത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി).  

ഐടിബിപി പര്‍വതാരോഹകര്‍ കഴിഞ്ഞയാഴ്ച മൗണ്ട് അബി ഗാമിന്‍ പര്‍വതത്തിന്റെ കൊടുമുടിയിലായിരുന്നു, അവിടെ മഞ്ഞുമൂടിയ ഭൂപ്രദേശത്ത് ഉയര്‍ന്ന സ്ഥലത്തായിരുന്നു  യോഗ സെഷന്‍ നടത്തിയത്. 
പര്‍വതത്തിന്റെ നെറുകയിലേക്ക് അടുക്കുന്നതിനിടെ  ഐടിബിപി പര്‍വതാരോഹകരുടെ 14 അംഗ സംഘമാണ് യോഗപരിശീലനം നടത്തിയത്. ജൂണ്‍ 1 ന് മഞ്ഞുവീഴ്ചയ്ക്കിടയില്‍ 20 മിനിറ്റ് ഇവര്‍  യോഗ അഭ്യസിച്ചു. ഏറ്റവും ഉയര്‍ന്ന ഉയരത്തിലുള്ള യോഗ പരിശീലന സെഷന്റെ  ഇതുവരെയുള്ള  റെക്കോര്‍ഡ് ബ്രേക്ക് ചെയ്തതായി ITBP യില്‍ നിന്നുള്ള ഒരു പ്രസ്താവന പറഞ്ഞു.

ഐടിബിപി പര്‍വതാരോഹകരുടെ അപൂര്‍വമായ ഒരു ശ്രമമായിരുന്നു ഇത്, ഇത്രയും ഉയരത്തില്‍ യാഗാഭ്യാസം ചെയത് അവര്‍ സവിശേഷമായ ഒരു റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചും ഈ വര്‍ഷത്തെ 'യോഗ ഫോര്‍ ഹ്യൂമാനിറ്റി' എന്ന പ്രമേയത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്  ഐടിബിപി പര്‍വതാരോഹകര്‍ വിവിധ യോഗാസനങ്ങള്‍ പരിശീലിക്കുന്നത്. ഇതുവഴി  ആരോഗ്യത്തോടെയിരിക്കാനുള്ള സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമിടുന്നത്. 

വര്‍ഷങ്ങളായി, ഹിമാലയത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഉയര്‍ന്ന പര്‍വതനിരകളില്‍ യോഗ ആസനങ്ങള്‍ നടത്തി യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് ഐടിബിപി നിരവധി മുന്‍കൈകള്‍ എടുത്തിട്ടുണ്ട്.
ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തികളിലെ ഉയര്‍ന്ന  ഹിമാലയന്‍ പര്‍വതങ്ങളില്‍ സൂര്യനമസ്‌കാരം ഉള്‍പ്പെടെയുള്ള വിവിധ ആസനങ്ങളും മറ്റ് യോഗാസനങ്ങളും നടത്തി. ഏത് ദുര്‍ഘട പരിസ്ഥിതിയിലും  യോഗയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ മാതൃകാപരമായ സന്ദേശമാണ്  ഇതുവഴി നല്‍കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice